15 കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്
കൊല്ലം: പതിനഞ്ചുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു വയോധിക മരിച്ച സംഭവത്തില്‍ മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുണ്ടക്കല്‍ സ്വദേശി സുശീലയാണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ ജോണ്‍സന്റേതാണ് എന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.
Also Read; തെക്കന്‍ കൊറിയയിലെ വിമാനദുരന്തം; 87 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്
മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബര്‍ 26 ന് വൈകിട്ട് ആയിരുന്നു സംഭവം. അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും സ്‌കൂട്ടര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ജോണ്‍സന്റെ കൊച്ചുമകനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെയും കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
റോഡ് മുറിച്ചു കടക്കുന്നതിനിടെ തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടര്‍ മുണ്ടക്കല്‍ സ്വദേശിനിയായ സുശീലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുശീല ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സുശീലയ്ക്ക് ഒപ്പമുണ്ടായിരുന്ന ശാന്ത നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സുശീലയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ലാല്‍ പ്രസാദ് ആണ് സുശീലയുടെ ഭര്‍ത്താവ്.