‘തന്നെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കാറില്ല’; തുറന്നുപറച്ചിലില്‍ വെട്ടിലായി ഖുശ്ബു
ചെന്നൈ: തന്നെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കാറില്ലെന്ന തുറന്നുപറച്ചിലില്‍ വെട്ടിലായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഖുശ്ബു തന്നെ പാര്‍ട്ടി പരിപാടിയില്‍ ക്ഷണിക്കാറില്ലെന്ന് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഖുശ്ബുവിനെ കുഴപ്പത്തിലാക്കി.
Also Read; പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം ; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍
പാര്‍ട്ടി പരിപാടികളില്‍ ഖുശ്ബുവിനെ കാണാനില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കാറില്ലെന്നും, അങ്ങനെ അറിയിച്ചാലും അവസാന നിമിഷമോ മറ്റോ ആകും അറിയിക്കുകയെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. സംഭാഷണം പുറത്തുവന്നതോടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്തതിനും ഇത് പുറത്തുവിട്ടതിനും മാധ്യമപ്രവര്‍ത്തകനെതിരെ കേസ് നല്‍കാനൊരുങ്ങുകയാണ് ഖുശ്ബു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..