‘ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തം’; എന്‍എസ്എസിനെ പുകഴ്ത്തി രമേശ് ചെന്നിത്തല

കോട്ടയം: മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരുന്നയിലെ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിതെന്നും വ്യക്തമാക്കി.സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരന്‍ നായരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read ; ഇനി ആകാശത്തും ഇന്റര്‍നെറ്റ് ലഭിക്കും ; പുത്തന്‍ പരീക്ഷണവുമായി എയര്‍ ഇന്ത്യ
കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരില്‍ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭന്‍. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എന്‍എസ്എസ് ആണ്. പ്രീഡിഗ്രി അഡ്മിഷന്‍ മുതല്‍ തുടങ്ങിയതാണ് ഇത്. ആര് വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ പറ്റാത്തതാണ് ആ ബന്ധം. കേരളീയ സമൂഹത്തെ പരിഷ്‌കരണത്തിന്റെ പാതയിലേക്ക് നയിച്ച മന്നത്ത് പത്മനാഭന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ്. ശബരിമല വിഷയം ഉണ്ടായപ്പോള്‍ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എന്‍എസ്എസ് നേതൃത്വം സഞ്ചരിച്ചു. നാമജപയാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാന്‍ നടത്തിയ ശ്രമം എന്നും ജനങ്ങള്‍ ഓര്‍ക്കുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..