January 5, 2025
#kerala #Top Four

‘15000 കോടിയുടെ വിറ്റ് വരവ്’ ; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

ഡല്‍ഹി: ലോട്ടറിയിലൂടെ 15000 കോടി രൂപയുടെ വിറ്റ് വരവ് നടത്തിയ കണ്ടെത്തലില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ അന്വേഷണ വിവരങ്ങള്‍ പുറത്തു വിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 2014 ല്‍ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്.ഇയാള്‍ ലോട്ടറി വില്‍പ്പനയുടെ പേരില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇഡി പറയുന്നു. കേസില്‍ ഇതുവരെ ഇയാളുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയിട്ടുണ്ട്. ഇതില്‍ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് തട്ടിപ്പ് നടന്നത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം നല്‍കി. പിന്നീട് ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങി. 1500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് മേഘാലയ സര്‍ക്കാരും പരാതി നല്‍കിയിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു.

 

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ നവംബറില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തിരുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. വന്‍ തുക സമ്മാനം നേടിയ ടിക്കറ്റുകള്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇത് ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയതായും ഇ ഡി കണ്ടെത്തി. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചു. ലോട്ടറി സമ്മാനം നിശ്ചയിക്കുന്നതിലും ക്രമക്കേട് നടത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചുവെന്നടക്കമുള്ള വിവരങ്ങളാണ് ഇ ഡി പുറത്തുവിട്ടത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *