#kerala #Top Four

അപകടം നടന്നിട്ട് ഉമ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല ; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ

തിരുവനന്തപുരം : സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിനിടെ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയെ ഒന്നു കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ലെന്നാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം.

Also Read ; രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും

ഇത്രയും വലിയ അപകടം നടന്നിട്ട് അതിലൊന്ന് ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമര്‍ശിച്ചു.

അതേസമയം ഉമ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷേ വെന്റിലേറ്റര്‍ തുടരും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *