ബസ് കാലിലൂടെ കയറിയിറങ്ങി ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു

തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ വെച്ച് ബസ് കാലില്‍ കയറിയിറങ്ങിയ വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധിക തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് കാലത്താണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
Also Read ; കലൂരിലെ നൃത്ത പരിപാടി; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും
ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപം വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി.
ബസ് മാറി കറവത്തൂര്‍ പോകുന്ന ബസിലേക്ക് കയറുകയും കുന്നംകുളത്തേക്ക് അല്ല കറവത്തൂര്‍ക്കാണ് പോകുന്നതെന്ന് അറിഞ്ഞ ഉടനെ ബസില്‍ നിന്നിറങ്ങിയ വയോധിക വീഴുകയുമായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..