രണ്ടാം ദിനവും ആവേശമായി കലാപൂരം ; വേദികള്‍ സജീവമാക്കി മത്സരങ്ങള്‍ തുടരുന്നു
തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും വീറും വാശിയും ഒട്ടും ചോരാതെ വിദ്യാര്‍ത്ഥികള്‍. ഇന്ന് വേദികളില്‍ അരങ്ങേറിയത് ജനപ്രിയ മത്സരങ്ങളാണ്. 25 വേദികളിലായി 249 ഇനങ്ങളാണ് മത്സരത്തിനുള്ളത്. അതില്‍ 57 ഇനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. വേദികളെ സജീവമാക്കി ഇപ്പോഴും മത്സരം തുടരുകയാണ്. ഞായറാഴ്ചയായതിനാല്‍ തന്നെ ഇന്നലേത്തെക്കാള്‍ തിരക്കുണ്ടായിരുന്നു സദസില്‍.
Also Read ; എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം ; ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു
ഹൈസ്‌കുള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കന്ററി വിഭാഗം തിരുവാതിര കളി, ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി, ഹയര്‍സെക്കണ്ടറി ആണ്‍കുട്ടികളുടെ കുച്ചിപ്പുടി ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ തുള്ളല്‍, ഹയര്‍സെക്കണ്ടറി പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്‌ക്കൂള്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിനം വേദിയിലെത്തുന്നത്.
രണ്ടാം ദിനമായ ഇന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉച്ചക്ക് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇതുവരെ കലോത്സവം സംബന്ധിച്ച് പരാതികളൊന്നും എത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ കൃത്യമായി തന്നെ മുന്നോട്ട് പോകുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ പങ്കാളിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കലോത്സവ വേദിയില്‍ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ മംഗലംകളി മത്സരം വേദിയിലെത്തിയത് ഇന്നായിരുന്നു. കാസര്‍കോട് നിന്നുള്ള മലവേട്ടുവ, മാവില സമുദായക്കാരായ കുട്ടികളായിരുന്നു മത്സരാര്‍ത്ഥികളായെത്തിയത്. വാശിയേറിയ പോരാട്ടമാണ് നിലവില്‍ വേദികളില്‍ നടക്കുന്നത്. നിലവിലെ പോയിന്റെ പട്ടികയെടുക്കുമ്പോള്‍ കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പമാണുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..