അനന്തപുരിയില്‍ കലാപൂരം തുടരുന്നു ; സ്വര്‍ണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം
തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം നാളും വീറും വാശിയും വിടാതെ വിദ്യാര്‍ത്ഥികള്‍. കോഴിക്കോടും തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ട് ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കണ്ണൂര്‍ 449 പോയിന്റും തൃശൂര് 448 പോയിന്റും കോഴിക്കോട് 446 പോയിന്റും കരസ്ഥമാക്കി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുകയാണ്. പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്.
Also Read ; നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
അതേസമയം സ്‌കൂളുകളില്‍ 65 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഇപ്പോള്‍ മുന്നിലുള്ളത്. പത്തനംതിട്ട എസ്വിജിവി ഹയര്‍ സെക്കന്ററി സ്‌കൂളും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂളും 60 പോയിന്ററുമായി രണ്ടാം സ്ഥാനത്തുണ്ട്. സമയക്രമം പാലിച്ചാണ് ഏറെകുറെ എല്ലാ മത്സരങ്ങളും ഇന്നലെ അവസാനിച്ചത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ മിമിക്രി, മോണോ ആക്ട് മത്സരങ്ങള്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌ക്കൂള്‍ വിഭാഗം ദഫ് മുട്ട്, ചവിട്ടു നാടകം തുടങ്ങിയ ജനകീയ ഇനങ്ങള്‍ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചക്ക് പുത്തരികണ്ടത്തെ ഭക്ഷണ കലവറ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..