പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ കണ്ട് അല്ലു അര്‍ജുന്‍

ബെംഗളൂരു : പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസുകാരന്‍ ശ്രീതേജിനെ നേരിട്ട് കണ്ട് നടന്‍ അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഡിസംബര്‍ 5 മുതല്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. അതേസമയം അപകടമുണ്ടായി ഒരു മാസം കഴിഞ്ഞാണ് കുട്ടിയെ കാണാന്‍ അല്ലു എത്തുന്നത്.എന്നാല്‍ നേരത്തെ കുട്ടിയെ കാണാന്‍ അല്ലു പോലീസിന്റെ അനുമതി തേടിയിരുന്നു. പക്ഷേ അന്ന് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാതെ മാത്രമേ കുട്ടിയെ കാണാന്‍ എത്താവൂ എന്നും അതല്ലെങ്കില്‍ സന്ദര്‍ശനം മാറ്റണം എന്നും പോലീസ് അല്ലു അര്‍ജുനോട് നിര്‍ദേശിച്ചിരുന്നു.
Also Read ; യുഡിഎഫ് അധികാരത്തില്‍ വരണം,പിണറായി വിജയന്‍ സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും : പി വി അന്‍വര്‍
അതേസമയം പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് ശ്രീ തേജിന്റെ അമ്മ മരിച്ചിരുന്നു. അന്ന് സംഭവത്തില്‍ നരഹത്യകുറ്റം ചുമത്തി അല്ലു അര്‍ജുനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ അല്ലുവിനെ പോലീസ് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് അല്ലുവിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..