എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി ; 120 ദിവസം കൂടി പ്രശാന്ത് പുറത്ത് തന്നെ
തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും കൂട്ടി. നിലവിലെ കാലാവധിയില്‍ നിന്ന് 120 ദിവസമാണ് കൂട്ടിയിരിക്കുന്നത്. റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയിരിക്കുന്നത്. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് ചീഫ് സെക്രട്ടറി അയച്ച മെമ്മോക്ക് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്ന റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തലിലാണ് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.
Also Read ; ഭാവഗായകന് വിട……; ഇന്ന് 10 മുതല്‍ 12 വരെ തൃശൂര്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം, സംസ്‌കാരം നാളെ
അതേസമയം ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങള്‍ അയച്ചിരുന്നു. ഇതിനെതിരെ മറുപടിയുമായി ചീഫ് സെക്രട്ടറിയും രംഗത്തെത്തി.കുറ്റാരോപണ മെമോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാം. 2 കത്തുകള്‍ ചീഫ് സെക്രട്ടറി പ്രശാന്തിന് നല്‍കിയിട്ടുണ്ട്. പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം 15 ദിവസം നീട്ടി നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..