പഞ്ചാബില്‍ എഎപി എംഎല്‍എയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചണ്ഡീഗാര്‍ഹ്: പഞ്ചാബില്‍ എഎപി എംഎല്‍എയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിയാണ് മരിച്ചത്.
Also Read ; ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുത്തു
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുര്‍പ്രീത് ഗോഗിയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പകല്‍ സമയത്തെ പതിവ് പരിപാടികള്‍ക്ക് ശേഷം എംഎല്‍എ ഘുമര്‍ മണ്ഡിയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നതായി എഎപി ജില്ലാ സെക്രട്ടറി പരംവീര്‍ സിംഗ് പറഞ്ഞു. അവസാന നിമിഷങ്ങളില്‍ അദ്ദേഹം കുടുംബത്തോടൊപ്പമായിരുന്നു. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ.സുഖ്ചെയിന്‍ കൗര്‍ ഗോഗി വന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഗുര്‍പ്രീതിനെ കണ്ടെത്തുകയായിരുന്നു.
2022ല്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് ഗോഗി രണ്ട് തവണ എംസി കൗണ്‍സിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ (അര്‍ബന്‍) പ്രസിഡന്റായിരുന്ന അദ്ദേഹം 2022 ലെ വിധാന്‍ സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആംആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ഇന്നലെ ലുധിയാന ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ലോഹ്രി ചടങ്ങില്‍ വിധാന്‍സഭാ സ്പീക്കര്‍ കുല്‍താര്‍ സാന്ധവാനൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..