January 15, 2025
#news #Top Four

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുത്തു

ഇരാറ്റുപേട്ട: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.

Also Read; ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ശുപാര്‍ശ കത്ത് കിട്ടിയിരുന്നുവെന്ന് മുന്‍ ചെയര്‍മാന്‍

യൂത്ത് ലീഗാണ് ഒരു ചാനലില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് പി സി ജോര്‍ജിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *