ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോചെയുടെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യം എതിര്‍ക്കാന്‍ ഹാജരാക്കും
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. നിലവില്‍ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ഇനി പിന്തുടര്‍ന്ന് ശല്യം ചെയ്തത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
അതേസമയം, ബോബി ചെമ്മണ്ണൂര്‍ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. യൂട്യൂബ് ചാനലുകളില്‍ അടക്കം ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..