ഹണിറോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍

കൊച്ചി : തനിക്കെതിരെ നടി നടി ഹണിറോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് രാഹുലിന്റെ നീക്കം. സമൂഹമാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. പരാതിയിന്‍മേല്‍ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് രാഹുല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.
Also Read ; പോലീസില്‍ പരാതി നല്‍കിയതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും
രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍, തനിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ രാഹുല്‍ സംഘടിത ആക്രമണം നടത്തുവെന്ന് ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നത്. അതേസമയം ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് നടി ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സിറ്റി പോലീസിനെ നടി സമീപിച്ചത്.
രാഹുല്‍ ഈശ്വറിന്റെ നേതൃത്യത്തില്‍ സംഘടിത സൈബര്‍ ആക്രമണമാണെന്നും നടപടി വേണമെന്നുമായിരുന്നു നടിയുടെ പ്രധാന ആവശ്യം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ്ബുക് പോസ്റ്റുകളുടെയടക്കം പകര്‍പ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..