ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍ ; പ്രധാന അധ്യാപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കട ബാധ്യത

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. കഴിഞ്ഞ സെപ്തംബറില്‍ അനുവദിച്ചതിന് ശേഷം പിന്നീട് ഇതുവരെ പദ്ധതിക്കായുള്ള വിഹിതം ലഭിച്ചിട്ടില്ല. ഇത് സ്‌കൂള്‍ അധികൃതരെ പ്രതിസന്ധിയിലാക്കി. സെപ്തംബറില്‍ അനുവദിച്ചത് കേന്ദ്ര വിഹിതം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 125 കോടിയോളം രൂപയുടെ കുടിശ്ശികയാണ് ആകെയുള്ളത്.
Also Read ; തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി
ഇതില്‍ 40% തുക സംസ്ഥാന സര്‍ക്കാറും 60% തുക കേന്ദ്ര സര്‍ക്കാറുമാണ് അനുവദിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ തുക കിട്ടുന്നതിനനുസരിച്ച് അനുപാതികമായി മാത്രമെ സംസ്ഥാന സര്‍ക്കാരിന് തുക വിനിയോഗിക്കാനാകൂ എന്നാണ് സര്‍ക്കാര്‍ വിശദീകരണം. 4 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും ഇതുവരെയും വിതരണം ചെയ്തില്ല. ഉച്ചഭക്ഷണം മുടക്കാനാകാത്തതിനാല്‍ പല പ്രധാനാധ്യാപകരും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിലാണെന്നും പരാതികള്‍ ഉയരുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..