January 15, 2025
#news #Top Four

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനനും പ്രതികരിച്ചു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലുള്ളത്. കൂടാതെ ബന്ധുകള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഭര്‍ത്താവ് കിടപ്പ രോഗിയായിരുന്നില്ല നടക്കുമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

Also Read; മഹാകുംഭമേളക്ക് പ്രയാഗ് രാജില്‍ ഇന്ന് തുടക്കം ; ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് 40 കോടിയിലേറെ തീര്‍ത്ഥാടകരാണ് എത്തുക

അതേസമയം, കളക്ടറുടെ ഉത്തരവ് ലഭിച്ചാല്‍ ഇന്ന് പോലീസ് സമാധി തുറന്ന് പരിശോധിക്കും. ഇതിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പോലീസ് എടുത്തിരിക്കുന്നത്. എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സംഭവത്തില്‍ കുടുംബത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധു മൊഴി നല്‍കിയത്. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പോലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *