January 15, 2025
#kerala #Top Four

എംഎല്‍എ സ്ഥാനം രാജിവെച്ചത് മമത ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമെന്ന് പി വി അന്‍വര്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമെന്ന് അന്‍വര്‍ വ്യക്തമാക്കി.  സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്.

Also Read ; നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍

അതേസമയം പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാന്‍ അവസരം നല്‍കിയ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. 11-ാം തീയതി സ്പീക്കര്‍ക്ക് ഇമെയില്‍വഴി രാജി കൈമാറിയിരുന്നുവെന്നും സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് ഇന്ന് സ്പീക്കര്‍ക്ക് കൈമാറിയതെന്നും അന്‍വര്‍ പറഞ്ഞു.

രാജിവെക്കണം എന്ന ഉദ്ദേശത്തോടെയല്ല കൊല്‍ക്കത്തയിലേക്ക് പോയത്. തൃണമൂല്‍ നേതൃത്വവുമായും മമതാ ബാനര്‍ജിയുമായും സംസാരിച്ചു. നമ്മുടെ നാട് നേരിടുന്ന വന്യജീവി ആക്രമണത്തെക്കുറിച്ച് മമതയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്നും അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ച് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും ഇന്‍ഡ്യാ മുന്നണിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഉറപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറിയിച്ചു. എംഎല്‍എ എന്ന നിലയില്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിയമതടസ്സമുണ്ടായിരുന്നു. അങ്ങനെയാണ് രാജിവെച്ചത്. മമതയുടെ നിര്‍ദേശപ്രകാരമാണ് രാജി. എംഎല്‍എ സ്ഥാനം മലയോരജനതയ്ക്ക് സമര്‍പ്പിക്കണമെന്ന് മമത പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *