January 15, 2025
#kerala #Top Four

കടുവാ ഭീതിയില്‍ പുല്‍പ്പള്ളി ; വളര്‍ത്തുമൃഗത്തെ കൊന്നു, കെണിയൊരുക്കി തിരച്ചില്‍ ഊര്‍ജിതമാക്കി അധികൃതര്‍

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിയിലെ പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുവയെ പിടിക്കാനായി കൂടുകള്‍ സ്ഥാപിച്ച് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുലര്‍ച്ചെ വളര്‍ത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തില്‍ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവര്‍ഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്.

Also Read ; എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍; സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി

അതേസമയം കടുവയിറങ്ങിയ സാഹചര്യത്തില്‍ അമരക്കുനി മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കടുവയെ തേടി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നും നടക്കും. വിക്രം, ഭരത് എന്നീ കുങ്കികളെ കൂടി ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചില്‍. ഒമ്പതാം തീയതിക്ക് ശേഷം വനംവകുപ്പിന്റെ ക്യാമറയില്‍ കടുവ പതിഞ്ഞിട്ടില്ല. എന്നാല്‍ പ്രദേശം വിട്ടു പോയിട്ടുമില്ല. ഇന്ന് രാവിലെ വീണ്ടും ക്യാമറ ട്രാപ്പുകള്‍ പരിശോധിച്ചാകും തിരച്ചില്‍ പദ്ധതി തയ്യാറാക്കുക. നാല് കൂടുകളില്‍ ഇതിനോടകം കടുവയ്ക്ക് കെണി ഒരുക്കിയിട്ടുണ്ട്. കടുവയെ കണ്ടെത്തുകയും സന്ദര്‍ഭം ഇണങ്ങുകയും ചെയ്താല്‍ കടുവയെ മയക്കു വെടിവെച്ച് തന്നെ പിടികൂടും. ദൗത്യ സംഘത്തിനൊപ്പം ഇന്ന് നോര്‍ത്ത് വയനാട് ആര്‍ആര്‍ടി സംഘവും കൂടി ചേരും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *