പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായത് 44 പേര്‍, പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്ത് അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. ഇതോടെ 44 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനിയും 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. ഇതില്‍ 2 പേര്‍ വിദേശത്താണെന്നും ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി.
Also Read; കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്‌ളാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍
അഞ്ചുവര്‍ഷത്തെ പീഡന വിവരങ്ങളായിരുന്നു പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ മേല്‍നോട്ട ചുമതല ഡിഐജി അജിതാ ബീഗത്തിന് സര്‍ക്കാര്‍ കൈമാറുകയായിരുന്നു. പൊതു ഇടങ്ങളില്‍ വച്ചാണ് പെണ്‍കുട്ടി കൂടുതലും ചൂഷണത്തിനിരയായത്. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് വെച്ചു പോലും പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..