‘വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും, ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുത്’: വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ജാമ്യം അനിവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഹണിറോസ് നല്‍കിയ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്നതില്‍ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. അതേസമയം റിലീസ് ഉത്തരവ് ജയിലില്‍ എത്തിയില്ലെന്നായിരുന്നു ബോചെയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി വെറുതെ നാടകം കളിക്കരുതെന്നും കോടതി വിമര്‍ശിച്ചു.
വേണ്ടിവന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം ക്യാന്‍സല്‍ ചെയ്യും. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുത്. കഥമെനയാന്‍ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമം. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. ജാമ്യം എങ്ങനെ ക്യാന്‍സല്‍ ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം ഇന്നലത്തെ സംഭവവികാസങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാന്‍ ആണോ ബോബിയുടെ ശ്രമമെന്നും, ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും വേണമെങ്കില്‍ ഒരു മാസത്തിനകം പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാന്‍ തനിക്കറിയാമെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്. നീതി ന്യായ വ്യവസ്ഥ ഇവിടെയുണ്ടെന്നും പറഞ്ഞ ഹൈക്കോടതി 12 മണിക്ക് കാരണം കാണിച്ച് വിശദീകരണം നല്‍കാനും നിര്‍ദേശം നല്‍കി. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമത്തിനും മുകളിലാണെന്നു തോന്നുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..