ഇനി വാ തുറക്കില്ലെന്ന് ബോബി, നിരുപാധികം മാപ്പ്; ഒടുവില്‍ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി
കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബിയുടെ നടപടിയില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങുകയായിരുന്നു. ഈ കേസും കോടതി തീര്‍പ്പാക്കിയിട്ടുണ്ട്.
Also Read ; വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം
ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയില്‍ നല്‍കിയതോടെയാണ് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അവസാനിപ്പിച്ചത്. ജാമ്യം റദ്ദാക്കുന്നതടക്കമുള്ള കൂടുതല്‍ കടുത്ത നടപടികളിലേക്ക് കോടതി പോയില്ലെങ്കിലും ഇനിമേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന താക്കീതാണ് നല്‍കിയത്.
ഇനി ഇത്തരത്തില്‍ വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നുവെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൂടുതലൊന്നും പറയുന്നില്ലെന്നും കേസ് നടപടി അവസാനിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു. മറ്റുള്ള തടവുകാര്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അത് അനുവദിക്കാന്‍ ആകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്‍ വ്യക്തമാക്കി. പ്രഥമദൃഷ്ടിയ ബോബി ചെമ്മണ്ണൂരിന് തെറ്റുപറ്റി. ബോബി ചെമ്മണ്ണൂര്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കോടതിക്ക് പ്രശ്‌നമല്ല, എന്നാല്‍ കോടതിയെ വെല്ലുവിളിക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആവില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































