ഡല്‍ഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിനെയും സിസോദിയയെയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ നിര്‍ണായക നീക്കം. ഡല്‍ഹി മദ്യനയ കേസില്‍ മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാര്‍ശ ഡല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നല്‍കി ഒരു മാസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്.
Also Read ; ചെക്ക് പോസ്റ്റുവഴി കൈക്കൂലി; 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നിര്‍ത്തലാക്കിയേക്കും
ഡല്‍ഹി സര്‍ക്കാറിന്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഇഡിയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) നല്‍കിയ പ്രത്യേക കേസുകളില്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്റെ പ്രോസിക്യൂഷന് മുന്‍കൂര്‍ അനുമതിയില്ലാതെ ഇഡി കുറ്റപത്രം പരിഗണിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കെജ്രിവാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഒമ്പത് സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് 2024 മാര്‍ച്ച് 21 ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജന്‍സി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇഡി കെജ്രിവാളിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇഡി കേസില്‍ ജൂലൈ 12 നും സിബിഐ കേസില്‍ സെപ്റ്റംബര്‍ 13 നും സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..