കടുവ ഇപ്പോഴും കാണാമറയത്ത് ; ഇന്നലെയും ആടിനെ കൊന്നു
വയനാട്: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഇപ്പോഴും കാണാമറയത്ത്. കടുവയെ പിടികൂടാനുള്ള കെണികളൊരുക്കി കാത്തിരുന്നിട്ടും ഇതുവരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവന്‍ RRT യും വെറ്ററിനറി ടീമും കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. അതിനിടെ കടുവ ഇന്നലെയും ഒരു ആടിനെ കൊന്നിരുന്നു. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി.
Also Read ; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍
ആടിനെ കൊന്നതിന് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രന്‍ പറഞ്ഞു. പുലര്‍ച്ചെ 4 മണിക്കാണ് വീണ്ടും കടുവ വന്നത്. ആടിനെ വലിക്കാന്‍ നോക്കിയെങ്കിലും ജഡം കെട്ടി ഇട്ടതിനാല്‍ കടുവയ്ക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും ചന്ദ്രന്‍ പറഞ്ഞു. മടങ്ങിയ കടുവ 10 മിനിറ്റിന് ശേഷം വീണ്ടും വരുകയും മയക്കുവെടിക്ക് ഒരുങ്ങുമ്പോള്‍ തിരികെ മടങ്ങിയെന്നും ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..