January 21, 2025
#Crime #Top Four

ചേന്ദമംഗലം കൂട്ടക്കൊല ; ജിതിനെ ആക്രമിക്കാനായിരുന്നു ഉദ്ദേശം,തടയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരെയും ആക്രമിച്ചെന്ന് പ്രതി

കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പ്രതിയായ ഋതു ജയന്റെ മൊഴി പുറത്ത്. ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു ഉദ്ദേശമെന്നും എന്നാല്‍ ജിതിനെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. പിന്നാലെ തടയാന്‍ ശ്രമിച്ച വിനീഷയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഋതുവിന്റെ അയല്‍വാസികളാണ് മരിച്ച വേണുവും കുടുംബവും. ഇവരുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഋതു തര്‍ക്കത്തിലായിരുന്നു. കൂടാതെ ഋതുവിന്റെ വിദേശത്തുള്ള സഹോദരിയെ ജിതിന്‍ നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതാണ് ഋതുവിന് വൈരാഗ്യത്തിന് കാരണമായതെന്നും തുടര്‍ന്ന് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് മൊഴി.

Also Read ; ജയില്‍ ഡിഐജി ബോബിയെ കാണാന്‍ പാഞ്ഞെത്തി ; സിസിടിവി ദൃശ്യമടക്കം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു(69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിന്‍ വിനീഷ ദമ്പതികളുടെ മക്കളുടെ മുന്‍പിലായിരുന്നു ക്രൂരമായ ആക്രമണം.

ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഋതുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നു വേണുവിന്റെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. വിനീഷയെ ഋതു നിരന്തരം ഫോണില്‍ വിളിച്ചു ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *