#Top News

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

കോട്ടയം: പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങളായി ക്ലാസിലെ മറ്റ് സഹപാഠികള്‍ ചേര്‍ന്ന് പ്രചരിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ സംഘമായി ചേര്‍ന്ന് ഉപദ്രവിച്ചെന്നും ബലപ്രയോഗത്തിലൂടെ വസ്ത്രം ഊരിമാറ്റി അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി. വിദ്യാര്‍ത്ഥിയുടെ അച്ഛനാണ് ഇതുസംബന്ധിച്ച് പാലാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

Also Read ; എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സഭയിലെത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റിയ ശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാട്സ്ആപ്പ് വഴി ഇത് മറ്റു കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുന്‍പും സമാനമായ നിലയില്‍ കുട്ടി അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അച്ഛന്‍ പരാതിയില്‍ പറയുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *