ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ; നെയ്യാറ്റിന്‍കരയില്‍ പുതിയ സമാധി സ്ഥലം ഒരുക്കി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി മാറിയ ദുരൂഹ ഗോപന്‍ സ്വാമിയുടെ സമാധിയും മരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും ഒടുവില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംസ്‌കരിക്കുക. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകന്‍ കൂട്ടിചേര്‍ത്തു.നേരത്തെ ഉണ്ടാക്കിയ കല്ലറയ്ക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുള്ളത്.
അതേസമയം, ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്നറിയാന്‍ രാസപരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. ഇതിനായി ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണായകമാണെന്ന് പോലീസ് പറഞ്ഞു.മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കാനാണ് പോലീസ് തീരുമാനം. ഭാര്യയുടെയും മക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും.
എന്നാല്‍ മരണത്തില്‍ അവിശ്വസിക്കേണ്ട ഒരു കാര്യവും നടന്നിട്ടില്ലെന്നും മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. അന്വേഷണം നടക്കട്ടെ അന്വേഷണവുമായി സഹകരിക്കുമെന്നും പരാതിക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. മഹാ സമാധി വിപുലമായി നടത്തുമെന്ന് വിഎസ്ഡിപി നേതാവ് ചന്ദ്രശേഖരന്‍ പറഞ്ഞു. അന്വേഷണം നടത്തി പുക മറ മാറ്റണം. അസ്വാഭാവികമായി മരണത്തില്‍ ഒന്നുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..