13കാരനെ പീഡിപ്പിച്ചു , കുഞ്ഞിന് ജന്മം നല്‍കി ; അധ്യാപിക അറസ്റ്റില്‍

വാഷിങ്ടണ്‍: 13 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 28 കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ ഒരു എലമെന്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരനാണ് കേസില്‍ അറസ്റ്റിലായത്.
Also Read ; പഠിക്കണമെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ; ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷന്‍
2016-2020 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകയും നിലവില്‍ 19 വയസുമുള്ള വിദ്യാര്‍ത്ഥിയുടെ വീട്ടുകാരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിയേയും വിദ്യാര്‍ത്ഥിയുടെ രണ്ട് സഹോദരങ്ങളേയും അധ്യാപികയുടെ വീട്ടില്‍ നില്‍ക്കാന്‍ വീട്ടുകാര്‍ വിടുമായിരുന്നു. ഈ കാലയളവിലാണ് അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഈ ലൈംഗിക ബന്ധത്തില്‍ അധ്യാപിക 2019 ല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ലോറ ഫേസ്ബുക്കില്‍ കുട്ടിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. കുട്ടിക്ക് വിദ്യാര്‍ത്ഥിയുമായുള്ള രൂപസാദൃശ്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സത്യം പുറത്തുവരാന്‍ കാരണമായത്. സംശയം തോന്നിയ പിതാവ് ചോദ്യം ചെയ്തതോടെ ലോറ കുറ്റസമ്മതം നടത്തുകയായിരുന്നു. അധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിയും പോലീസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..