സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുവെന്ന കേസില്‍ സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിന് പുറമെ ഹരിയാനയിലും റെയ്ഡ് നടന്നതായി സൂചനകളുണ്ട്.
Also Read ; 13കാരനെ പീഡിപ്പിച്ചു , കുഞ്ഞിന് ജന്മം നല്‍കി ; അധ്യാപിക അറസ്റ്റില്‍
2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസ് ഇന്‍സ്പെക്ടര്‍ സന്ദീപ്, സി.ഐ.എസ്.എഫ്. അസി.കമാന്‍ഡര്‍ നവീന്‍ കുമാര്‍ എന്നിവരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നു എന്നായിരുന്നു കേസ്. ഈ സ്വര്‍ണം ഹവാലപണമാക്കി ഡല്‍ഹിയില്‍ എത്തിക്കുന്നു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് കണ്ടെത്തിയാണ് വിജിലന്‍സിന് ഈ കേസ് കൈമാറിയത്. ആരോപണ വിധേയനായ നവീന്‍ കുമാര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. സന്ദീപ് ജി.എസ്.ടി. വകുപ്പിലാണ് നിലവില്‍ ജോലിചെയ്യുന്നത്. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..