അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാപിറ്റോള്‍ കലാപത്തിലെ 1600 പ്രതികള്‍ക്ക് മാപ്പ് നല്‍കി ഉത്തരവിറക്കി. ഇതിനോടകം ബൈഡന്റെ കാലത്തെ എഴുപതോളം ഉത്തരവുകളും ട്രംപ് റദ്ദാക്കി. 200ഓളം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്.
Also Read ; എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ലോകമാകെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോകാരോഗ്യസംഘടനയില്‍ നിന്നും അമേരിക്ക പിന്‍മാറുന്നതിനുള്ള തീരുമാനം. ലോകാരാഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്ന് ട്രംപ് വിലയിരുത്തുകയും പിന്‍മാറുകയുമാണ്. ഇത് ലോകമാകെ വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്. ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതാണ് രീതി. ഇതില്‍ നിന്നും പിന്‍മാറുന്നതോടെ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനം താളംതെറ്റും.
പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ രാജ്യങ്ങള്‍ ഒപ്പിട്ട പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപിന്റെ മറ്റൊരു തീരുമാനം. ഇതോടുകൂടി അന്തരീക്ഷ വിഷമയമാക്കുന്ന വാതകങ്ങളുടെ പുകമയം കുറക്കണമെന്ന ബാധ്യതയില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയാണ്. ഒരു വ്യവസായ രാജ്യമായി രാജ്യം മാറുന്നതിന് ഈ ഉടമ്പടി തടസ്സമാണെന്ന് നിലപാടെടുത്താണ് ട്രംപ് ഇതില്‍ നിന്നും മാറുന്നത്. ഇത് അമേരിക്ക ഐക്യരാഷ്ട്രസഭയെ അറിയിക്കും. എന്നാല്‍ ഈ പിന്മാറ്റം പ്രാവര്‍ത്തികമാകാന്‍ ഒരു വര്‍ഷമെടുക്കും.
കൂടാതെ മറ്റൊരു പ്രധാനപ്പെട്ട ഉടമ്പടിയാണ് പൊതുമാപ്പ് നല്‍കാനുള്ള തീരുമാനം. നാലുവര്‍ഷം മുമ്പ് ട്രംപിന്റെ പരാജയം അംഗീകരിക്കാന്‍ സമ്മതിക്കാതെ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി സംഘര്‍ഷമുണ്ടാക്കിയ തന്റെ അനുയായികള്‍ക്ക് ട്രംപ് മാപ്പ് നല്‍കി. പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ട്രംപിന്റെ നടപടി.അതേസമയം, ഈ ഉത്തരവുകളെല്ലാം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































