പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല, എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് : വിനായകന്‍

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും നടത്തിയ സംഭവത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്ക് കാരണമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് നടന്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെ തന്നെയാണ് താരം മാപ്പ് പറഞ്ഞത്.
തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്.
Also Read ; മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി
‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല.എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ’, എന്നാണ് വിനായകന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയില്‍ ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് നോക്കി അസഭ്യമായ ഭാഷയില്‍ സംസാരിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വിനായകനെ ദൃശ്യമായിരുന്നു. അയല്‍വാസികളോടാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് വിവരം.വീഡിയോ വൈറലായതിന് പിന്നാലെ പ്രചരിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, നടനെതിരെ പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി പോലീസ് അറിയിച്ചത്. വന്‍ വിമര്‍ശനമാണ് നടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതാദ്യമായല്ല വിനായകന്‍ അസഭ്യവര്‍ഷം നടത്തുന്ന വീഡിയോകള്‍ പുറത്തുവരുന്നത്. ഇതിന്റെ പേരില്‍ പലപ്പോഴും നടന്‍ വിവാദങ്ങളില്‍ അകപ്പെടാറുമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..