സര്‍ക്കാര്‍ ജീവനക്കാരുടെ പണി മുടക്ക് തുടങ്ങി; ജോയിന്റ് കൗണ്‍സില്‍ സമരപന്തല്‍ പോലീസ് പൊളിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണവും ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നത്.സെറ്റോയും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് സമരത്തിലുള്ളത്. അതേസമയം സമരം തുടങ്ങിയതിന് പിന്നാലെ കൊല്ലത്ത് ജോയിന്റ് കൗണ്‍സില്‍ നിര്‍മ്മിച്ച സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കി. പോലീസിന്റെ നടപടി സമരം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജോയിന്റ് കൗണ്‍സില്‍ വിമര്‍ശിച്ചു.
Also Read ; കഠിനംകുളം കൊലപാതകം ; പ്രതി രക്ഷപ്പെട്ട സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തി
കണ്ണൂരില്‍ ജീവനൊടുക്കിയ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു നവീന്‍ ബാബുവും ഭാര്യ മഞ്ജുഷയും. കൊല്ലം കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിന് എതിര്‍വശത്തെ റോഡരികിലാണ് പന്തല്‍ ഒരുക്കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പന്തല്‍ പൊളിച്ചു നീക്കണമെന്ന് പോലീസ് അറിയിച്ചെന്ന് സമരക്കാര്‍ പറയുന്നു. എറണാകുളം കളക്ട്രേറ്റിനു മുന്നില്‍ സിപിഐ അധ്യാപക സംഘടനയുടെ പ്രതിഷേധം തുടങ്ങി. ആരും ജോലിക്ക് എത്തില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘനയും വ്യക്തമാക്കുന്നു. കളക്ട്രേറ്റില്‍ പോലീസിനെ വിന്യസിച്ചു.
വയനാട് കോണ്‍ഗ്രസ്-സിപിഐ സര്‍വീസ് സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനകളുടെ നേതാക്കളും സംഘടിച്ചു. വയനാട് കളക്ട്രേറ്റിന് മുന്നില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. കളക്ട്രേറ്റില്‍ എന്‍ജിഒ അസോസിയേഷനും ജോയിന്റ് കൗണ്‍സിലും സമരം ചെയ്യുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..