#Top News

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം ; മുറിവുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്

ഡല്‍ഹി: സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളെന്ന് കണ്ടെത്തല്‍. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണശ്രമത്തിനിടെ ഇക്കഴിഞ്ഞ പതിനാറാം തിയ്യതി പുലര്‍ച്ചെയാണ് സെയ്ഫിനെതിരെ ആക്രണമുണ്ടായത്. എന്നാല്‍ പുലര്‍ച്ചെ 2.30 ക്ക് നടന്ന ആക്രമണത്തില്‍ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പുലര്‍ച്ചെ 4.10നെന്നാണ് ആശുപത്രി രേഖകളില്‍ നിന്നും വ്യക്തമാക്കുന്നത്. ബാന്ദ്രയിലെ താരത്തിന്റെ ഫ്‌ലാറ്റില്‍ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10 -15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാര്‍ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഇതിലെല്ലാം പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍.

Also Read ; ബ്രൂവറി ജനങ്ങളോടുള്ള വെല്ലുവിളി, മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി : വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

കൂടാതെ നടന് അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ രേഖകളില്‍ പറയുന്നു. ആറ് മുറിവുകളാണ് ഉണ്ടായിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ നടന്‍ പോലീസിന് നല്‍കിയ മൊഴിയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. മക്കളുടെ മുറിയില്‍ എത്തിയ അക്രമിയെ താന്‍ തടഞ്ഞ് മുറുകെ പിടിച്ചെന്നാണ് നടന്റെ മൊഴി. കൈ അയഞ്ഞപ്പോള്‍ അക്രമി പിന്‍വശത്ത് തുടരെ കുത്തി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്‌സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടന്റെ മൊഴിയിലുണ്ട്.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *