#kerala #Top Four

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; വളരെയധികം സന്തോഷമുണ്ടെന്ന് രാധയുടെ കുടുംബം

മാനന്തവാടി: നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് പഞ്ചാരക്കൊല്ലിയിലെ നിവാസികള്‍. കടുവ ചത്തതില്‍ സന്തോഷമുണ്ടെന്നും ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സന്തോഷം തോന്നിയ വാര്‍ത്തയാണ്. ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ, എന്നും രാധയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വനമന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം രാധയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് വലിയ പ്രതിഷേധമായിരുന്നു പ്രദേശത്ത് ഉയര്‍ന്നത്.

Also Read; വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ഈ പ്രദേശത്തിന്റെ ഭീതിയകറ്റിയ ദൗത്യസേനയ്ക്കും വനപാലകര്‍ക്കും പോലീസിനും വിവരം പുറംലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും വനമന്ത്രിയടക്കമുള്ള എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ദൗത്യം വിജയം കാണുന്നതുവരെ പ്രയത്‌നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മാധ്യമങ്ങളാണ് വിഷയത്തിന്റെ ഗൗരവം പുറത്തുകൊണ്ടുവന്നതെന്നും നാട്ടുകാര്‍ പ്രതികരിച്ചു. ഇതിനിടെ മറ്റ് സ്ഥലങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടെന്ന് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ദൗത്യം തുടരുമെന്ന് വനമന്ത്രി അറിയിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *