അമിത അളവില്‍ മെര്‍ക്കുറി ; സംസ്ഥാനത്ത് ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു, 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കോഴിക്കോട്: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് അമിത അളവില്‍ മെര്‍ക്കുറി കണ്ടെത്തിയ ഏഴ് ലക്ഷം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.
Also Read ; നെന്മാറ ഇരട്ടക്കൊല ; പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തുകയായിരുന്നു. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തി. പരിശോധന തുടരുമെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..