‘സ്ത്രീയും പുരുഷനും തുല്യരല്ല,തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല’ : പിഎംഎ സലാം

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ല, തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. വിവാദ പരമാര്‍ശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും പുരുഷനും തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണെന്നും സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശമുണ്ടായത്.
Also Read ; സുനിത വില്യംസിനെയും വില്‍മറേയും തിരിച്ചെത്തിക്കണമെന്ന് ട്രംപ്, കൊണ്ടുവരുമെന്ന് മസ്‌ക്
ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജന്‍ഡര്‍ ഈക്വാളിറ്റിയല്ല. ജന്‍ഡര്‍ ജസ്റ്റീസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ? ബസ്സില്‍ പ്രത്യേക സീറ്റല്ലേ, സ്‌കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..