ദേഹമാകെ ഇടിയേറ്റ പാടുകള്‍, അനൂപ് ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു ; പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍
എറണാകുളം: ചോറ്റാനിക്കരയില്‍ 19 വയസുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അനൂപ് അതിക്രൂരമായി പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാള്‍ മുറുക്കി പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രതിയായ അനൂപ് സംശയരോഗിയാണെന്ന് പോലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല.
Also Read ; തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സംഭവം നടന്ന ദിവസവും അനൂപ് ഈ വീട്ടിലെത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെണ്‍കുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ചാണോ മര്‍ദിച്ചതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അനൂപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതി അനൂപിന്റെ ക്രൂരതയുടെ വിശദാംശങ്ങള്‍ പോലീസ് പറയുന്നതിങ്ങനെ. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതിരുന്നതോടെയാണ് അനൂപ് രാത്രി വീട്ടിലേക്ക് എത്തിയത്. വീട്ടില്‍ എത്തിയ ഉടന്‍ പെണ്‍കുട്ടിയെ അനൂപ് മര്‍ദ്ദിച്ചു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.
ഇതോടെ താന്‍ മരിക്കാന്‍ പോവുകയാണെന് പറഞ്ഞ് പെണ്‍കുട്ടി ഷാള്‍ എടുത്തു ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിചതോടെ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി. പെണ്‍കുട്ടിയുടെ മരണവെപ്രാളംകണ്ട് അനൂപ് ഷാള്‍ മുറിച്ചു. താഴെ വീണ പെണ്‍കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ മുഖംഅമര്‍ത്തി പിടിച്ചു. ഇതോടെയാണ് കുട്ടി അബോധാവസ്ഥയിലായത് 4 മണിക്കൂറോളം വീട്ടില്‍ നിന്ന അനൂപ് കുട്ടി മരിച്ചെന്നു കരുതി വീടിന്റ പിന്നിലൂടെ രക്ഷപെട്ടുവെന്നും പോലീസ് വെളിപ്പെടുത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..