#news #Top Four

എ ഐ അപകടകാരിയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

തിരുവനന്തപുരം: എം വി ഗോവിന്ദന് പിന്നാലെ എഐയുമായി ബന്ധപ്പെട്ട പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീറും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്. എല്ലാ മേഖലകളിലും എ ഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാം, എന്നാല്‍ നല്ല വശങ്ങള്‍ വരുമ്പോള്‍ ചീത്ത വശങ്ങളും വരുമെന്ന് ഓര്‍ക്കണം. എ ഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും സ്പീക്കര്‍ പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷനിലാണ് എ ഐക്കെതിരായ സ്പീക്കറുടെ പരാമര്‍ശം.

Also Read; തോമസ് ഐസ്‌ക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാന്‍ ഫിലിപ്പ്

ഇപ്പോള്‍ നടക്കുന്നത് ടെക്‌നോ ഫ്യൂഡലിസമാണെന്നും എ എന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ സ്‌പേസ് നമ്മളെ സ്വാധീനിക്കുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗൊക്കെ ഫ്യൂഡലിസ്റ്റ് ആണ്. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ആണ് രണ്ടാമത്തെ ജന്മി എന്നും അദ്ദേഹം വിമര്‍ശിച്ചു.

എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന് എം വി ഗോവിന്ദന്‍ നേരത്തെ എ ഐയെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായതിന് പിന്നാലെ എം വി ഗോവിന്ദന്‍ അഭിപ്രായം തിരുത്തുകയും എ ഐയെ വിമര്‍ശിക്കുകയുമായിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *