വനിതാ കായിക മത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ വേണ്ട; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്
![](https://metropostkerala.com/wp-content/uploads/2024/01/trump-991x564.jpg)
വാഷിംഗ്ടണ്‍: വനിതാ കായിക മത്സരങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുക എന്നതാണ് ഉത്തരവ്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കായിക മത്സരങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
Also Read; വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒരാള്‍ മരിച്ചു
ഉത്തരവ് പ്രകാരം, പെണ്‍കുട്ടികളുടെ ടീമുകളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായിക മേഖലകളില്‍ ന്യായമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പരിപാടികളിലേക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യുഎസിന്റെ നയമാണ്. ഇത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശബ്ദരാക്കുകയും അവരുടെ സ്വകാര്യത നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഉത്തരവ് നിലവില്‍ വന്നതോടെ വനിതാ കായിക രംഗത്തെ യുദ്ധം അവസാനിച്ചതായി ട്രംപ് പറഞ്ഞു. വനിതാ കായിക താരങ്ങളുടെ അഭിമാനകരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും പരിക്കേല്‍പ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ വനിതാ കായിക ഇനങ്ങള്‍ വനിതകള്‍ക്ക് മാത്രമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.