October 16, 2025
#news #Top Four

ലഹരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരണാനുമതി ലഭിച്ചു. പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലാണ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുക. സമൂഹത്തില്‍ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

Also Read; വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ലെന്ന് വനം മന്ത്രി

Leave a comment

Your email address will not be published. Required fields are marked *