വീണ്ടും കാട്ടാന ആക്രമണം; വയനാട് നൂല്‍പ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം

വയനാട്: സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭര്‍ത്താവ് മനു(45)വാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ ഇരുവരും ബസിറങ്ങി നടന്ന് വരവെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. വീടിനടുത്തുള്ള വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു.അതേസമയം കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുവിന്റെ ഭാര്യയ്ക്കായി നാട്ടുകാര്‍ ഉള്‍പ്പടെ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മനുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ നാല്‍പ്പത്തിയഞ്ചുകാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് അടുത്ത സംഭവം. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പന്‍പാറയിലാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ചവിട്ടി കൊന്നത്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വച്ചാണ് ആക്രമണമുണ്ടായത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..