മന്ത്രി മാലയിട്ട് സിപിഎമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതിയെ മാസങ്ങള്‍ക്കിപ്പുറം നാടുകടത്തി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിയെ പത്തനംതിട്ടയില്‍ നിന്ന് നാടുകടത്തി. ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ശരണ്‍ ചന്ദ്രനെയാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്.
ഈ മാസം ഏഴാം തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയത്. ബിജെപിക്കാരനായിരുന്ന ശരണ്‍ കഴിഞ്ഞ ജൂലായിലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. അന്ന് കുമ്പഴയില്‍ നടന്ന പരിപാടിയില്‍ വീണാ ജോര്‍ജ് മാലയിട്ടാണ് ശരണിനെ സ്വീകരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശരണ്‍ ജയിലില്‍ നിന്നിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് സി പി എമ്മില്‍ അംഗത്വമെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കിലും സ്വയം തിരുത്തി പാര്‍ട്ടിയിലേക്ക് വരുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. അറുപതുപേരാണ് അന്ന് ബിജെപിയില്‍ നിന്ന് സിപിഎമ്മിലെത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..