വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം; ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് രാവിലെ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. തുടര്‍ന്ന് വൈത്തിരി വാര്‍ഡ് മെമ്പര്‍ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ ലക്കിടിയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വയനാട്ടിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലും ഹര്‍ത്താല്‍ നടന്നിരുന്നു. അവശ്യ സര്‍വീസുകളെ ഇന്നത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലയില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ തീരുമാനം.
Also Read; റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
അതേസമയം യുഡിഎഫിന്റെ ഹര്‍ത്താലിന് വിമര്‍ശിച്ച് എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുന്‍ എംപി രാഹുല്‍ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് എല്‍ഡിഎഫിന്റെ വിമര്‍ശനം.