February 19, 2025
#news #Top Four

റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കെ ബി ഗണേഷ് കുമാര്‍. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണ്. നിലവാരമില്ലാത്ത ഡ്രൈവിംഗാണ് ഇതിന് പ്രധാന കാരണം. കാല്‍നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Also Read; ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റാകാമെന്ന് തോമസ് കെ തോമസ്

Leave a comment

Your email address will not be published. Required fields are marked *