ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് മാറിനിന്നിട്ടു വേണം തരൂര്‍ സ്വതന്ത്രമായ അഭിപ്രായം പറയാനെന്നാണ് അദ്ദേഹം പറഞ്ഞത്.
Also Read; ലേഖന വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍
വസ്തുതകള്‍ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂര്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരില്‍ അതിനെ പിന്താങ്ങരുതായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും ഇത്രയും നാള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അദ്ദേഹം തളളി പറയുന്നതുപോലെയാണ് തോന്നിയത്. പാര്‍ട്ടിയുടെ എം.പിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി(സിഡബ്ല്യൂസി)യിലെ അംഗവുമായ അദ്ദേഹം ഇങ്ങനെ സ്വതന്ത്രമായ അഭിപ്രായം പറയുന്നത് ശരിയല്ല. സ്വതന്ത്രമായ അഭിപ്രായം പറയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം മിനിമം ചെയ്യേണ്ടത് വര്‍ക്കിങ് കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം എന്നതാണ് എന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..