February 21, 2025
#news #Top Four

മുല്ലപ്പെരിയാര്‍ കേസ്; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം മേല്‍നോട്ട സമിതി കണ്ടെത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പുതിയതായി രൂപീകരിച്ച മേല്‍നോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.

Also Read; പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരന്‍

മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം. ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. മുല്ലപ്പെരിയാര്‍ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു. മേല്‍നോട്ട സമിതിയടക്കമുള്ള സാഹചര്യത്തില്‍ അതിലൂടെ വിഷയങ്ങള്‍ പരിഹരിക്കാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.

തമിഴ്‌നാട്ടില്‍ എന്തെങ്കിലും ചെയ്താല്‍ കേരളം തകരുമെന്ന് പ്രചാരണമെന്നാണെന്നും കോടതി പറഞ്ഞു. അതേസമയം, കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്‌നാട് കോടതിയില്‍ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയത് പണിയാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട് അറിയിച്ചു. അതേസമയം, കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *