ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. രാവിലെ ആറുമണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് നാഥിനെ മുറിയില്‍ മരിച്ചനിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കഴുത്തില്‍ പാട് കാണുന്നുണ്ടെന്നും അബദ്ധവശാല്‍ ഷോക്കേറ്റതാകാമെന്നുമാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read; അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക