വിമര്‍ശനമുന്നയിച്ചത് കൊണ്ട് ഒരാളെ സൈഡ് ലൈന്‍ ചെയ്യില്ല; തരൂര്‍ വിഷയത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: വിമര്‍ശനമുന്നയിച്ചത് കൊണ്ട് ഒരാളെ സൈഡ് ലൈന്‍ ചെയ്യില്ലെന്ന് കെ സി വേണുഗോപാല്‍. ശശി തരൂര്‍ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. പാര്‍ട്ടിയുടെ നന്മയുള്ള വിമര്‍ശനങ്ങളെ സ്വീകരിക്കും. കേരളത്തിലെ നേതൃത്വത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
Also Read; ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
പത്തനംതിട്ടയിലെ പ്രസംഗത്തെ വളച്ചൊടിച്ചുവെന്നും തന്റെ പരാമര്‍ശം ശശി തരൂരിന് എതിരല്ലെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു. ഇടത് പക്ഷം പോലും പിണറായി മൂന്നാമത് വരണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു പക്ഷത്തിന്റെയും ഭാഗമല്ല. പിണറായിയുടെ രാജാഭക്തന്മാര്‍ എന്നാണ് പത്തനംതിട്ടയിലെ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്നും കെ സി വിശദീകരിച്ചു. വയനാട് ധനസഹായത്തിനായി കേന്ദ്രസഹായം ലഭിക്കാന്‍ ഒരുമിച്ചു പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരുമിച്ച് പോകാന്‍ ഇതുവരെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. ദുരന്തത്തിലും രാഷ്ട്രീയം കളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..