ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസ്; പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി. പി സി ജോര്‍ജിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
Also Read; കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജ് അറസ്റ്റിലായത്. റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി പി സിക്ക് ജാമ്യം അനുവദിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..