#news #Top Four

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തമന്നയേയും കാജല്‍ അഗര്‍വാളിനേയും ചോദ്യം ചെയ്യും

കൊച്ചി: കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് നടിമാരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പോലീസിന്റെ നീക്കം. കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി, ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

Also Read; ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസ്; പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

2022ല്‍ വലിയ ആഘോഷമായി സംഘടിപ്പിച്ച കമ്പനി ഉദ്ഘാടനത്തില്‍ തമന്ന ആയിരുന്നു മുഖ്യാതിഥി. പിന്നാലെ മഹാബലിപുരത്തെ ആഡംബര ഹോട്ടലില്‍ നടത്തിയ പ്രചാരണ പരിപാടികളില്‍ കാജല്‍ പങ്കെടുത്തു. പ്രതിഫലം വാങ്ങി പരിപാടികളില്‍ പങ്കെടുത്തതിന് അപ്പുറം, കമ്പനിയില്‍ ഇവര്‍ക്ക് പങ്കാളിത്തം ഉണ്ടായിരുന്നോ എന്നതില്‍ പരിശോധനകള്‍ നടക്കുമെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകര്‍ ആയ നിതീഷ് ജെയിന്‍, അരവിന്ദ് കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റില്‍ ആയിരുന്നു. മുംബൈയിലെ ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവര്‍ കേരളത്തിലടക്കം തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *