ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികള്‍ക്ക് പരിക്ക്

കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ പതിമൂന്നാം ബ്ലോക്കിലെ പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവര്‍ക്ക് പരിക്കേറ്റു. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെയായിരുന്നു ഇവര്‍ ആനയുടെ മുന്നില്‍പ്പെട്ടത്. ബൈക്ക് ആന തകര്‍ത്തു. പരിക്കേറ്റ ഇരുവരേയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Also Read; താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ്
അതേസമയം ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..